kannur local

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്്: യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ചെമ്പേരി മണ്ണംകുണ്ട് പുറത്താണിലെ ചെമ്പപ്പള്ളില്‍ ഷിജി കുര്യാക്കോസി(35)നെയാണ് കുടിയാന്‍മല എസ്‌ഐ വര്‍ഗീസും സംഘവും പിടികൂടിയത്.
ചെമ്പേരിയില്‍ കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന ഷിജി ഇതിന്റെ മറവിലാണ് നിവരധി പേരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്. വെളളരിക്കുണ്ട് സ്വദേശികളായ ലിജോ, സുഭാഷ്, ഉളിക്കലിലെ ബെന്നി തുടങ്ങിയവരുടെ പരാതിയിലാണു അറസ്റ്റ്. കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലെ നിരവധി യുവാക്കള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി. ജോര്‍ജിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വിസയുടെ പേരില്‍ ഇവരില്‍നിന്ന് ഏഴുലക്ഷം രൂപ വീതം വാങ്ങി. എന്നാല്‍ വിസ കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടവര്‍ പോലിസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ നവംബറില്‍ പോലിസ് കേസെടുത്തതോടെ ഷിജി ഒളിവില്‍ പോയി. ഡല്‍ഹിയിലും മറ്റിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ച പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കോട്ടയം സ്വദേശികളായ രണ്ടുപേരും കേസില്‍ പ്രതികളാണ്.  ഇവരെ പോലിസ് തിരയുന്നു.
Next Story

RELATED STORIES

Share it