Flash News

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്:ബിജെപി നേതാവും യുവതിയും അറസ്റ്റില്‍

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്:ബിജെപി നേതാവും യുവതിയും അറസ്റ്റില്‍
X


കിളിമാനൂര്‍: ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍. ബിജെപി സംസ്ഥാന സമിതി മുന്‍ അംഗം വാമനാപുരം പുളിമാത്ത് ആറാന്താനം ചിറ്റോത്ത് വീട്ടില്‍ ശിവപ്രസാദ് (49), ഇദ്ദേഹത്തിന്റെ കാരേറ്റ് വിസ്മയ കമ്പ്യൂട്ടര്‍ സെന്റര്‍ ജീവനക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനില്‍ രേഷ്മാവിജയന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
പുളിമാത്ത് പഞ്ചായത്ത് മുന്‍ അംഗവും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാമനപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്നയാളാണ് ശിവപ്രസാദ്.
Next Story

RELATED STORIES

Share it