ജോലി മറച്ചുവച്ചു: ജീവനാംശം റദ്ദാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: ജോലിയുള്ള കാര്യം മറച്ചുവച്ചതിനാല്‍ യുവതിക്കു ലഭിച്ചുകൊണ്ടിരുന്ന ജീവനാംശം റദ്ദാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. മുന്‍ ഭര്‍ത്താവില്‍ നിന്നു പ്രതിമാസം 15,000 രൂപയാണു യുവതിക്കു ജീവനാംശം ലഭിച്ചിരുന്നത്. തൊഴില്‍രഹിതയാണെന്ന യുവതിയുടെ അവകാശവാദം തെറ്റാണെന്നും അവര്‍ക്കു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലിയുള്ളതായും കണ്ടെത്തിയതിനാല്‍ ജീവനാംശം റദ്ദാക്കുന്നതായി ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി വീരേന്ദര്‍ ഭട്ട് ഉത്തരവിട്ടു. വിവാഹമോചന ശേഷം യുവതിക്ക് ജീവനാംശം ലഭിക്കുന്നതിന് 2009ലാണു കോടതി ഉത്തരവിട്ടത്. 2010ല്‍ ഉത്തരവിനെതിരേ ഭര്‍ത്താവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരേ യുവതി 2011ല്‍ സുപ്രിംകോടതിയെ സമീപിച്ചു. തൊഴില്‍രഹിതയാണെന്നാണ് സുപ്രിംകോടതിയില്‍ അവര്‍ അവകാശപ്പെട്ടത്.
Next Story

RELATED STORIES

Share it