malappuram local

ജോലി ഭാരം: മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥലംമാറ്റം വാങ്ങുന്നു

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങുന്നു. പലരും ഉന്നത പഠനത്തിനാണെന്നാണ് ഔദ്യോഗിക വിവരം നല്‍കിയത്. എന്നാല്‍, മെഡിക്കല്‍ കോളജിലെ അമിത ജോലി മൂലമാണത്രെ പലരും മഞ്ചേരിയില്‍നിന്നു സ്ഥലംമാറ്റം വാങ്ങുന്നത്. സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുമാണ് ജില്ല വിടുന്നത്. ഇതിനകം 20 ഓളം പേര്‍ മറ്റിടങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു.
ഡല്‍ഹി, ബാഗ്ലൂര്‍, ചെന്നെ എന്നിവിടങ്ങളിലേക്ക് ഉന്നത പഠനത്തിന് പോവുന്നവരും കുട്ടത്തിലുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം ഇപ്പോഴുള്ളവര്‍ക്ക് ജോലി ഭാരം കൂടുതലുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെ വന്ന അപ്രതീക്ഷിത ഒഴിഞ്ഞുപോക്ക് നികത്താനുള്ള പ്രയാസത്തിലാണ് അധികൃതര്‍. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനം കുറവാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മിക്ക സമയത്തും ജൂനിയര്‍ ഡോക്ടര്‍മാരാണ് ഡ്യൂട്ടിയിലുണ്ടാവുന്നത്. കോള്‍ ഡ്യൂട്ടിക്ക് ആളെക്കിട്ടാത്തതും ഇവരെ പ്രയാസത്തിലാക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുന്നത് നിത്യ സംഭവമായതിനാല്‍ രോഗികളും ഈ ആശുപത്രിയെ കൈയൊഴിഞ്ഞ അവസ്ഥയിലാണുള്ളത്. ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി കടലാസില്‍ തന്നെയാണ്.
പുതിയ ഇടതു സര്‍ക്കാറിലെങ്കിലും മെഡിക്കല്‍ കോളജിന് മോചനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് രോഗികള്‍. അതേസമയം, ഒഴിവുള്ള ജൂനിയര്‍, സീനിയര്‍ തസ്തികയിലേക്ക് ഇന്ന് രാവിലെ 11ന് ഓഫിസില്‍ ഇന്റര്‍വ്യൂ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it