kannur local

ജോലി നല്‍കില്ലെന്നത് വാസ്തവവിരുദ്ധമെന്ന് എംഡി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുമ്പേള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുമെന്നത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി പാലിച്ചില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കിയാല്‍ എംഡി വി തുളസീദാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് വിമാനത്താവള കമ്പനിയിലും അനുബന്ധ കമ്പനികളിലും ലോജലിക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. മുന്‍ഗണനക്ക് പകരം സംവരണം ഏര്‍പ്പെടുത്തി വിവിധ തസ്തികകളില്‍ 22 പേര്‍ക്ക് നിയമനം നല്‍കി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓപറേറ്റര്‍, ഓഫിസ് അറ്റന്റന്റ് തസ്തികകളില്‍ യഥാക്രമം 6, 8 വീതം നിയമനം ഉടന്‍ നല്‍കും.
ബാക്കിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തെയുള്ള ധാരണയും ഉറപ്പും അനുസരിച്ച് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും ജോലി ഉറപ്പാക്കും. ഇതിനുള്ള നടപടികള്‍ തുടരുകയാണ്. വിമാനത്താവളത്തിലേക്കുള്ള നിയമനങ്ങളേ നടന്നിട്ടുള്ളൂ.
ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും നിയമനപ്രക്രിയ തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഇത് നേരത്തേ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുമായി ചര്‍ച്ചചെയ്യുകയും ഉറപ്പുനല്‍കുകയും ചെയ്തിട്ടുള്ളതാണെന്നും കിയാല്‍ എംഡി അറിയിച്ചു.
Next Story

RELATED STORIES

Share it