palakkad local

ജോലി നല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ഥികളെ കബളിപ്പിച്ചതായി പരാതി

പട്ടാമ്പി: ജോലി നല്‍കാമെന്നു പറഞ്ഞു പണം കൈപ്പറ്റിയ ശേഷം വിദ്യാര്‍ഥികളെ കബളിപ്പിച്ചതായി പരാതി. പട്ടാമ്പി പോലിസ് സ്‌റ്റേഷന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന ഐസ്‌കോളജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റെ് ഐടി എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്കബളിപ്പിക്കപ്പെട്ടത്.ഈസ്ഥാപനത്തില്‍ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നീഷ്യന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഫിറ്റര്‍ എന്നീ രണ്ട് കോഴ്‌സുകളിലായാണ് വിദ്യാര്‍ഥികള്‍പഠനം നടത്തിയിരുന്നത്.
നാല്‍പത്തി രണ്ടായിരം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. പിന്നീട് കൊച്ചിന്‍ റിഫൈനറിയില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അയ്യായിരം രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ പറഞ്ഞ സമയംകഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ റിഫൈനറിയില്‍ അന്വേഷിച്ച വിദ്യാര്‍ഥികളോട് ഈ കോഴ്‌സും ജോലിയും തമ്മില്‍ ഐസ് കോളേജിന് യാതൊരു ബന്ധവും ഇല്ലാഎന്നറിയിക്കുകയായിരുന്നു. സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി(എസ് ഐ ഐ ടി) എന്ന െ്രെപവറ്റ്സ്ഥാപനമാണ് ഈ കോഴ്‌സ് നടത്തുന്നത്. ഷാജി ജോസഫ് ആണ് പട്ടാമ്പിയിലെ എസ് ഐ ഐ ടിയുടെ ഡയറക്ടര്‍. കോര്‍ഡിനേറ്ററായി ജോബീസ് മാത്യുവും ഇവിടെ ജോലി ചെയ്തിരുന്നു. കോട്ടയമാണ് എസ് ഐ ഐ ടിയുടെ ഹെഡ്ഓഫീസ്എന്നും,ഇവിടെ ക്ലാസ്സ് മുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതിന് ഫീസിന്റെ ഇരുപത്തി അഞ്ച് ശതമാനം റോയല്‍റ്റിയും ലഭിക്കുമെന്നാണ് ഐസ് കോളേജ് നടത്തുന്ന വാടാനാംകുറിശി സ്വദേശികളായപ്രകാശും ഭാര്യ രാജലക്ഷമിയും പറയുന്നത്.
ഒറ്റപ്പാലത്തും ഐസ്‌കോളജില്‍ തന്നെയാണ് എസ് ഐ ഐ ടി ഈ കോഴ്‌സ് നടത്തുന്നത്.എന്നാല്‍ ഇരിങ്ങാലക്കുടയില്‍ സ്വന്തംസ്ഥാപനത്തിലും,കൊടുങ്ങല്ലാരില്‍ ഇന്ത്യ ഐ ടി ഐ എന്നസ്ഥാപനത്തിലും,വാടാനപ്പളളിയില്‍ സിഗ്മ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നസ്ഥാപനത്തിലും ആണ്എസ് ഐ ഐ ടി ഈ കോഴ്‌സുകള്‍ നടത്തുന്നത്.
കബളിപ്പിക്കപ്പെട്ടതിനെതിരേ വിദ്യാര്‍ഥികള്‍പട്ടാമ്പി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒറ്റപ്പാലത്ത് എസ് ഐ ഐ ടി ഇതേകോഴ്‌സ് നടത്തുന്ന ഐസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനത്തെകുറിച്ച്ഇതേപരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it