Flash News

ജോലി ആവശ്യപ്പെട്ട് റെയില്‍വേ ട്രാക്കിലിരുന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരം; 30 ട്രെയിനുകള്‍ റദ്ദാക്കി

ജോലി ആവശ്യപ്പെട്ട് റെയില്‍വേ ട്രാക്കിലിരുന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരം; 30 ട്രെയിനുകള്‍ റദ്ദാക്കി
X
മുംബൈ: റെയില്‍വേയില്‍ ജോലി ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികല്‍ റിയില്‍വേ ട്രാക്കിലിരുന്ന് പ്രതിഷേധിച്ചു. സമത്തെതുടര്‍ന്ന് മുംബൈയിലേക്കുള്ള 30 ട്രെയിനുകള്‍ റദ്ദാക്കി. മുംബൈയില്‍ രാവിലെ ഏഴ് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. മുത്തുങ്ക മുതല്‍ ഛത്രപതി ശിവജി ടെര്‍മിനല്‍ വരെ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പതിനൊന്ന് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.



നാല് വര്‍ഷമായി റെയില്‍വെ റിക്രൂട്ട്‌മെന്റ് നടത്തിയിട്ട്. എന്നാല്‍ ഇതുവരെ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. നിയമനം ലഭിക്കാത്തതുമൂലം പത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നും സമരക്കാര്‍ ആരോപിച്ചു.പോലീസ് എത്തി സമരക്കാരെ നീക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്ലകാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികള്‍ ചിലര്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറും നടത്തി.
Next Story

RELATED STORIES

Share it