thrissur local

ജോലി അവസരം നഷ്ടപ്പെട്ട സംഭവം: വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ലിഫ്റ്റ് ഓപ്പറേറ്ററായി നിയമനം ലഭിച്ചവര്‍ ജോലിക്ക് ഹാജരാവാത്ത വിവരം യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് പിഎസ്‌സി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യ ാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒഴിവുണ്ടായിരുന്ന 14 ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയിലാണ് നിയമനം ലഭിച്ച രണ്ടു പേര്‍ ജോലിക്ക് ഹാജരാകാതിരുന്നത്.
രണ്ടു ഒഴിവുകള്‍ യഥാസമയം പിഎസ്‌സിയെ അറിയിക്കാത്തതു കാരണം റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് തൊഴിലവസരം നഷ്ടമായി. യഥാസമയം ഒഴിവുകള്‍ അറിയിക്കാത്തതിനാല്‍ ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. തൃശൂര്‍ മുളങ്കുന്നത്ത് എം കെ തോമസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൈക്കൂലി നല്‍കാത്തതിനാലാണ് ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്ലാര്‍ക്ക് ഒഴിവിന്റെ വിവരങ്ങള്‍ പിഎസ്‌സിയെ അറിയിക്കാത്തതെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ചീഫ് എഞ്ചിനീയറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
രണ്ടുപേര്‍ ജോലിക്ക് ഹാജരാകാത്ത വിവരം പി എസ് സിയെ അറിയിച്ചതായും ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന കാര്യം ഓഫിസിന് അറിയില്ലായിരുന്നെന്നും വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന്‍ ഇക്കാര്യം ഉയര്‍ന്ന ഉദേ്യാഗസ്ഥരെ അറിയിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. തൃശൂര്‍ പിഎസ്‌സി ജില്ലാ ഓഫിസറാണ് വിശദീകരണം നല്‍കേണ്ടത്. വിശദീകരണം രണ്ടു മാസത്തിനകം സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it