wayanad local

ജോലിയില്‍ അപാകത; ജീവനക്കാരന് സസ്പന്‍ഷന്‍



മാനന്തവാടി: ജോലിയില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടി ഡിപ്പോയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറും സിഐടിയു നേതാവുമായ ലോറന്‍സിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. രണ്ടുമാസം മുമ്പാണ് നടപടിക്കാധാരമായ സംഭവം നടന്നത്. മാനന്തവാടി-പുല്‍പ്പള്ളി റൂട്ടില്‍ ഓടുന്ന ബസ്സിലെ കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയം കണ്ടക്ടറുടെ കൈയിലുണ്ടായിരുന്ന കലക്ഷന്‍ ലോറന്‍സിനെ ഏല്‍പിച്ചു. ഇദ്ദേഹം ഈ തുക ഓഫിസില്‍ നല്‍കുകയും ചെയ്തു. എന്നാല്‍, കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഡ്യൂട്ടി അവസാനിപ്പിച്ചതായി റിപോര്‍ട്ട് ചെയ്യാതെ പണം മുന്‍കൂര്‍ ആയി അടച്ചത് വീഴ്ചയാണെന്നു പരാതി ഉയര്‍ന്നതോടെ അന്വേഷണം തുടങ്ങി. യൂനിയനിലെ ഭിന്നതയാണ് നിസ്സാര സംഭവത്തിലെ നടപടിക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് സിഐടിയു നേതൃത്വവുമായി ഉടക്കിനിന്ന രണ്ടു നേതാക്കളെ സ്ഥലംമാറ്റിയിരുന്നു.
Next Story

RELATED STORIES

Share it