ജോലിതട്ടിപ്പ് കേസ്: മിമിക്രി ആര്‍ട്ടിസ്റ്റ് പിടിയില്‍

കായംകുളം: പോലിസ് നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി ശരണ്യയുടെ സഹായിയായി രുന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം തഴുത്തല ചേരിയില്‍ കല്ലുമ്പുറത്ത് വീട്ടില്‍ കാലാഭവന്‍ സുധി എന്നറിയപ്പെടുന്ന സുധികുമാര്‍ (35)ആണ് അറസ്റ്റിലായത്. വിദേശത്തെ പ്രോഗ്രാമുകള്‍ക്കുശേഷം നാട്ടിലെത്തിയ സുധിയെ ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശിയായ ഇയാള്‍ ജോലിതട്ടിപ്പില്‍ ശരണ്യയുടെ സഹായിയായിരുന്നുവെന്നും എസ്പി പറഞ്ഞു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നിയമന തട്ടിപ്പിലെ ഇരകളായ ഉദ്യോഗാര്‍ഥികളെ ഡിവൈഎസ്പി രാധാകൃഷ്ണന്‍ എന്ന പേരില്‍ ശരണ്യ ഫോണ്‍ മാ ര്‍ഗം പരിചയപ്പെടുത്തി കൊടുത്തത് ഇയാളെയാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ഡിവൈഎസ്പി രാധാകൃഷ്ണന്‍ എന്ന വ്യക്തിയെകുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ശരണ്യക്ക് ബംഗളൂരുവില്‍ ഒളിവില്‍ പാര്‍ക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും ഇയാളാണ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ പോലിസുകാരന്‍ പ്രദീപ് വഴിയാണ് ശരണ്യ സുധിയുമായി ബന്ധം സ്ഥാപിച്ചത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഇതേ സ്റ്റേഷനിലെ എസ്‌ഐ സന്ദീപുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിയുന്നത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it