Flash News

ജോലിക്കിടെ മരണം സംഭവിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; മദ്രാസ് ഹൈക്കോടതി

ജോലിക്കിടെ മരണം സംഭവിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; മദ്രാസ് ഹൈക്കോടതി
X
MANHOLE

[related]


ചെന്നൈ;സെപ്റ്റിക് ടാങ്ക് , മാന്‍ ഹോള്‍ എന്നിവ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാരിന്റേതല്ലാത്ത സ്ഥലങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മരണപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ചൂണ്ടികാട്ടി. ഒരു എന്‍ജിഒ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍ എന്നിവര്‍ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16 പേര്‍ സംസ്ഥാനത്ത് സെപ്റ്റിക്ക് ടാങ്ക്, മാന്‍ ഹോള്‍ എന്നിവ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം കണ്ണൂരില്‍ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അമ്മയും മകനുമുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചിരുന്നു.  ചെമ്പിലോട് പള്ളിപ്പൊയില്‍ ചാത്തോത്ത് കുളത്തിനു സമീപത്തെ കൊടിവളപ്പില്‍ ഹൗസില്‍ രഘൂത്തമന്റെ ഭാര്യ സതി (56), മകന്‍ രതീഷ്‌കുമാര്‍ (36), ജോലിക്കാരനായ മുണ്ടേരി ചാപ്പ സ്വദേശിയും വളപട്ടണം മന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന മുനീര്‍ (42) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം.
ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മുനീറിന്റെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ വീട്ടുടമയുടെ മകന്‍ രതീഷ് കുമാര്‍ ടാങ്കിലേക്ക് ഇറങ്ങുകയും ദുര്‍ഗന്ധം സഹിക്കാതെ കുഴഞ്ഞുവീഴുകയുമായിരുന്നു. രതീഷ്‌കുമാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ സതിയും ടാങ്കിലേക്ക് വീണു. ടാങ്കില്‍ നിന്നുള്ള വിഷഗന്ധം ശ്വസിച്ചാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്.
ഒരു മാസം മുമ്പ് കോഴിക്കോട് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ ഒരു കോഴിക്കോട് സ്വദേശിയും മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it