malappuram local

ജോലിക്കാരി ചമഞ്ഞ് മോഷണം; യുവതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുന്ന ഗൂഡല്ലൂര്‍ സ്വദേശിനി അറസ്റ്റില്‍. ഗൂഡല്ലൂര്‍ ആറാട്ടുപാറ സ്വദേശിനി കക്കോളി സാബിറയെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം സിഐ എ എംസിദ്ദീഖ്, എസ്‌ഐ ജോബി തോമസ്, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ഹൗസിങ് കോളനിയിലെ റിട്ടയേഡ് പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നിന്നു സ്വര്‍ണവും പണവും കളവ് പോയതിന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനിടയിലാണ്, സംഭവശേഷം മുങ്ങിയ ജോലിക്കാരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ, നാട്ടുകല്‍, മേലാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വീടുകളില്‍ നിന്നായി 25 പവനിലധികം സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും മോഷ്ടിച്ചതായി സമ്മതിച്ചു.
മലപ്പുറം, കോട്ടക്കല്‍, മഞ്ചേരി, പട്ടിക്കാട്, എടക്കര, എറണാകുളം എന്നിവിടങ്ങളില്‍ പ്രതി ജോലിക്ക് നിന്നിരുന്നെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it