ജോര്‍ദാന്‍: വെടിവയ്പ്പില്‍മൂന്നു വിദേശികള്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ പോലിസ് പരിശീലന ക്യാംപിലുണ്ടായ വെടിവയ്പില്‍ രണ്ട് അമേരിക്കന്‍ പൗരന്‍മാരും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും കൊല്ലപ്പെട്ടു. നാലു ജോര്‍ദാനികള്‍ക്ക് ഗുരുതര പരിക്കുണ്ട്.
പോലിസ് ഓഫിസറായ അന്‍വര്‍ അബു സെയ്ദാണ് വെടിവയ്പു നടത്തിയതെന്നും ആക്രമണത്തിനു പിന്നാലെ ഇയാള്‍ ആത്മഹത്യ ചെയ്തതായും ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് മുമാനി അറിയിച്ചു. മുവാഖറിലെ പരിശീലന ക്യാംപില്‍ പങ്കെടുക്കുന്നതിനു മുമ്പ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലും പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിലും അന്‍വര്‍ സേവനമനുഷ്ഠിച്ചിരുന്നതായി മുമാനി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട അമേരിക്കക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it