World

ജോര്‍ദാന്‍: രാജാവ് പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടുമെന്ന് റിപോര്‍ട്ട്

അമ്മാന്‍: നികുതി പരിഷ്‌കരണ നിയമത്തിനും വിലക്കയറ്റത്തിനുമെതിരേ പ്രക്ഷോഭം ശക്തമായ ജോര്‍ദാനില്‍ അബ്ദുല്ലാ രാജാവ് പ്രധാനമന്ത്രി ഹാനി മുല്‍കിയോട് രാജി ആവശ്യപ്പെടുമെന്ന് റിപോര്‍ട്ട്.
തലസ്ഥാനമായ അമ്മാനില്‍ നാലാം ദിവസവും ജനകീയ പ്രതിഷേധം തുടരുകയാണ്.
അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയോടെ രൂപപ്പെടുത്തുന്ന പുതിയ നിയമം ജീവിതച്ചെലവ് വര്‍ധിക്കുന്നതിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജനം തെരുവിലിറങ്ങിയത്. രാജ്യത്തെ സമ്പന്നരെ സഹായിക്കാനാണ് പുതിയ കരട് ബില്ലെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
അതേസമയം, നികുതി വര്‍ധനയ്ക്കു ശുപാര്‍ശ ചെയ്യുന്ന നിയമം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സമ്മേളനം വിളിക്കാന്‍ പാര്‍ലമെന്റ് രാജാവിനോട് ആവശ്യപ്പെടുമെന്നും റിപോര്‍ട്ടുണ്ട്.
നിയമം പിന്‍ വലിക്കണമെന്നാണ് ഭൂരിപക്ഷം എംപിമാരും സര്‍ക്കാരിനോട്് ആവശ്യപ്പെടുന്നത്്. രാജ്യത്തു വന്‍ പ്രക്ഷോഭത്തിനു കാരണമായ നിയമ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാണ് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ ആഗ്രഹമെന്ന് സ്പീക്കര്‍ അതീഫ് തറവ്‌നീഹ് പറഞ്ഞു. വിഷയത്തില്‍ എല്ലാവിഭാഗം ജനങ്ങളും അനുരഞ്ജനത്തിന് തായ്യാറാവണമെന്ന് അബ്ദുല്ല രാജാവ് അഭ്യര്‍ഥിച്ചിട്ടുണ്ട്.











Next Story

RELATED STORIES

Share it