World

ജോര്‍ദാന്‍: ജിസിസി രാജ്യങ്ങള്‍ യോഗം വിളിച്ചു

റിയാദ്: നികുതി വര്‍ധനയ്ക്കു നിര്‍ദേശിക്കുന്ന ബില്ലിനെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭത്തിനു സാക്ഷ്യംവഹിച്ച ജോര്‍ദാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ റിയാദില്‍ യോഗം ചേര്‍ന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ്, അബൂദബി രാജകുമാരന്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ജോര്‍ദാനെ സഹായിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഒഐസിയില്‍ നിന്ന് എല്ലാ വര്‍ഷവും 63 ബില്യണ്‍ ഡോളര്‍ സഹായം കൈപ്പറ്റുന്ന ജോര്‍ദാന് കഴിഞ്ഞവര്‍ഷം അത് അനുവദിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it