World

ജോര്‍ദാന്‍: ഗള്‍ഫ് സഹായം പ്രയോജനം ചെയ്യില്ലെന്ന് പ്രക്ഷോഭകര്‍

അമ്മാന്‍: സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 2.5 കോടി ഡോളര്‍ സഹായം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ജോര്‍ദാനു പ്രയോജനം ചെയ്യില്ലെന്നു പ്രക്ഷോഭകര്‍.
ജോര്‍ദാനിലെ ബജറ്റ് കമ്മി വളരെ കൂടുതലാണെന്നും ഈ സഹായംകൊണ്ട്് അതു പരിഹരിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകനായ ബാനി മില്‍ഹാം പറഞ്ഞു. മാത്രമല്ല, രാജ്യത്തെ തൊഴിലില്ലായ്—മ, സാമൂഹികനീതി നിഷേധം എന്നിവയ്ക്കു പരിഹാരം കാണാന്‍ ഇതു കൊണ്ടു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അഴിമതി ഇല്ലാതാക്കുന്ന സുതാര്യമായ സാമ്പത്തിക, സാമൂഹിക നയങ്ങളാണു ആവശ്യമെന്നും പ്രക്ഷോഭകര്‍ അഭിപ്രായപ്പെട്ടു
Next Story

RELATED STORIES

Share it