World

ജോര്‍ദാനില്‍ ജനകീയ പ്രക്ഷോഭം നികുതി ബില്ല് പിന്‍വലിക്കും: നിയുക്ത പ്രധാനമന്ത്രി

അമ്മാന്‍: ജോര്‍ദാനെ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്കു തള്ളിവിട്ട നികുതി പരിഷ്‌കരണ ബില്ല് പിന്‍വലിക്കുമെന്നു നിയുക്ത പ്രധാനമന്ത്രി ഉമര്‍ അല്‍ റസ്സാസ്. വിലക്കയറ്റത്തിനു കാരണമായ ബില്ല് പിന്‍വലിക്കണമെന്നാണു പാര്‍ലമെന്റിന്റെ പൊതുവായ അഭിപ്രായമെന്നും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയോടെ രൂപപ്പെടുത്തിയ പുതിയ നികുതിനിയമം ജീവിതച്ചെലവ് വര്‍ധിക്കുന്നതിനു കാരണമാവുമെന്നു ചൂണ്ടിക്കാണിച്ച് ഒമ്പതുദിവസം മുമ്പാണ് ജനം തെരുവിലിറങ്ങിയത്. നികുതി വര്‍ധിപ്പിച്ചു സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതായിരുന്നു ബില്ല്. തുടര്‍ന്നു രാജാവിന്റെ നിര്‍ദേശ പ്രകാരം പ്രധാനമന്ത്രി ഹാനി മുല്‍കി രാജി വച്ചെങ്കിലും  പ്രതിഷേധം തുടരുകയായിരുന്നു. രാജ്യത്തെ സമ്പന്നരെ സഹായിക്കാനാണു ബില്ലെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
ആദായനികുതി നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെനറ്റിലെ എംപിമാരുമായും യൂനിയനുകളുമായും ചര്‍ച്ച നടത്തുമെന്നു റസ്സാസ് അറിയിച്ചു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദഹേം പറഞ്ഞു. നേരത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു റസ്സാസ്.
Next Story

RELATED STORIES

Share it