Flash News

ജോയ്‌സ് ജോര്‍ജ് എംപി ഭൂമി കൈയേറിയെന്ന് പ്രതിപക്ഷം



തിരുവനന്തപുരം: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെതിരേ ജോയ്‌സ് ജോര്‍ജ് വിജയിച്ചതിനുശേഷം അദ്ദേഹത്തിനെതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ജോയ്‌സ് ജോര്‍ജിന്റെ പേരിലുള്ള ഭൂമി  കുടുംബസ്വത്തായി ലഭിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റത്തിലും കുറിഞ്ഞിമലയിലെ 344 ഏക്കര്‍ കൈയേറ്റത്തിലും ജോയ്‌സ് ജോര്‍ജും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തിരുവഞ്ചൂര്‍ ആരോപിച്ചത്. കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റം ക്രൈംബ്രാഞ്ച് കണ്ടെത്തിയതാണ്. ഇതിനെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. കൈയേറ്റവുമായി ബന്ധപ്പെട്ട് 40 എഫ്‌ഐആറുകള്‍ ഇട്ടിട്ട് എന്തുനടപടി എടുത്തെന്നു വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സഭയ്ക്കുള്ളില്‍ നടത്തിയത് സത്യവിരുദ്ധമായ പ്രസ്താവനയാണെന്ന് പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യവിരുദ്ധമായ പ്രസ്താവനയുടെ യഥാര്‍ഥ വശങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ഇന്ന് കത്തുനല്‍കും. ദേവികുളം പോലിസ് സ്‌റ്റേഷനില്‍ എട്ട് എഫ്‌ഐആറുകളും ഹൈക്കോടതിയില്‍ രണ്ട് കേസുകളും ജോയ്‌സ് ജോര്‍ജിന്റെ ഭൂമികൈയേറ്റം സംബന്ധിച്ച് നിലനില്‍ക്കുന്നു—ണ്ടെന്നും പി ടി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it