Flash News

ജോയിന്റ് സെക്രട്ടറി: സ്വകാര്യനിയമനം ആര്‍എസ്എസുകാരെ നിയമിക്കാനുള്ള നീക്കമെന്ന്

മുഖ്യമന്ത്രി തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നീക്കം അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഫഷനലുകളെ കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്നാണ് അവകാശപ്പെടുന്നതെങ്കിലും ആര്‍എസ്എസുകാരെയോ ആര്‍എസ്എസ് ചായ്‌വുള്ളവരെയോ താക്കോല്‍സ്ഥാനത്ത് നിയമിക്കാനുള്ള നീക്കമാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്റ് സെക്രട്ടറിയുടെ പങ്ക് പ്രധാനമാണ്. പുതിയ തീരുമാനം നടപ്പായാല്‍ പൊതുവില്‍ സിവില്‍ സര്‍വീസ് ദുര്‍ബലമാവും. ഉദ്യോഗസ്ഥ സംവിധാനം സ്വതന്ത്രമായിരിക്കണമെന്ന തത്ത്വം നിരാകരിച്ച് പൂര്‍ണമായി രാഷ്ട്രീയ വിധേയത്വമുള്ളവരെ ചുമതലകള്‍ ഏല്‍പ്പിക്കാനുള്ള നീക്കമാണിത്.
റവന്യൂ, ധനകാര്യം, സാമ്പത്തികം, വാണിജ്യം, സിവില്‍ വ്യോമയാനം, കൃഷി, സഹകരണം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിലാണ് നിയമനം. സംവരണം അട്ടിമറിക്കപ്പെടുമെന്ന ഗുരുതര പ്രശ്‌നവും  അടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it