thiruvananthapuram local

ജോയിന്റ് കൗണ്‍സില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്

കാട്ടാക്കട: വില്ലേജ് ഓഫിസറെയും അസിസ്റ്റന്റിനെയും മര്‍ദ്ദിച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ കാട്ടാക്കട പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. വില്ലേജ് ജീവനക്കാര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും, സംഭവം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനു സാഹചര്യം ഒരുക്കുന്ന നടപടിയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ ഷാനവാസ് ഖാന്‍ പറഞ്ഞു. പോലിസ് ഉടന്‍ പ്രതിയെ പിടികൂടാത്ത പക്ഷം കടുത്ത സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപകുമാര്‍ പറഞ്ഞു. ബില്‍ഡിങ് ടാക്‌സ് പിരിക്കാന്‍ എത്തിയ കുളത്തുമ്മല്‍ വില്ലേജ് ഓഫിസര്‍ എബനേസറി(48)നെയും വില്ലേജ് അസിസ്റ്റന്റ് രതീഷി(38) നെയും കാട്ടാക്കട കിള്ളി ബര്‍മ്മ റോഡില്‍ ഷഹ്‌റുദ്ദീന്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപന ഉടമയുടെ പുതിയ ഗോഡൗണ്‍ അളന്നശേഷം വീട് അളക്കുമ്പാഴാണ് ഉടമ ക്ഷോഭിച്ച് വില്ലേജ് ഓഫിസറെയും അസിസ്റ്റന്റിനേയും അകാരണമായി മര്‍ദ്ദിക്കുകയും കഴുത്തിനു പിടിച്ചുതള്ളുകയും ചെയ്തത്. ഇതിനിടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന വില്ലേജ് അസ്സിസ്റ്റന്റിനെയും മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ എട്ടോളം വീടുകളില്‍ എത്തി വിസ്തീര്‍ണ്ണം അളന്ന് നികുതി നിശ്ചയിക്കാനെത്തിയതായിരുന്നു സംഘം. ഇയാള്‍ മര്‍ദ്ദിക്കുന്നതടക്കമുള്ള വിഡിയോ ഉള്‍പ്പടെയാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താലുക്കിലെ റവന്യു ജീവനക്കാര്‍ താലുക്ക് ഓഫിസ് ധര്‍ണ സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it