ജോമോന്റെ ആരോപണം: ജിഷയുടെ പിതാവ് പരാതി നല്‍കി

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവാണെന്ന് ആരോപണം ഉന്നയിച്ച പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് പാപ്പു ഐജിക്കു പരാതി നല്‍കി.
പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ പിതൃത്വത്തെ ചൊല്ലി ദുരൂഹത സൃഷ്ടിച്ച് തന്നെയും തന്റെ കുടുംബത്തേയും സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി ഐജി കുറുപ്പുംപടി പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it