ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം ഒഴിയുന്നതിനൊപ്പം യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും യുഡിഎഫ് പ്രകടനപത്രികാ രൂപീകരണസമിതി അംഗത്വവും രാജിവയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മല്‍സരരംഗത്ത് ഉണ്ടാവുമെന്ന സൂചന നല്‍കിയ ജോണി നെല്ലൂര്‍, യുഡിഎഫ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണു നടത്തിയത്. 31ന് പി പി തങ്കച്ചനാണ് അങ്കമാലി സീറ്റ് നല്‍കാന്‍ കഴിയില്ലെന്നു അറിയിച്ചത്. പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കുമെന്നു കരുതി. എന്നാല്‍, അതും ഉണ്ടായില്ല.
Next Story

RELATED STORIES

Share it