ജോണി നെല്ലൂരിന്റെ കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല: പി രാജീവ്
BY Sumeera SMR3 April 2016 4:03 AM GMT
Sumeera SMR3 April 2016 4:03 AM GMT
കൊച്ചി: യുഡിഎഫ് ഘടകകക്ഷി നേതാവായ ജോണി നെല്ലൂരിന്റെ കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് സിപിഎം എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു മുന്നണിയുമായും തനിക്ക് തൊട്ടുകൂടായ്മ ഇല്ലെന്ന കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയായിരുന്നു പി രാജീവിന്റെ പ്രതികരണം. കോതമംഗലത്ത് നല്ലൊരു സ്ഥാനാര്‍ഥിയെതന്നെ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. കോതമംഗലത്ത് നിലവില്‍ ജയിക്കാന്‍ കഴിയുന്ന പേരുകള്‍ പാര്‍ട്ടിക്ക് മുന്നിലുണ്ട്. ആ സ്ഥാനാര്‍ഥികളെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ജോണി നെല്ലൂര്‍ ഇപ്പോഴും യുഡിഎഫിന്റെ ഘടകകക്ഷി നേതാവാണ്. ജോണി നെല്ലൂരുമായി തങ്ങളുടെ സ്ഥാനാര്‍ഥികളെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. ജോണി നെല്ലൂര്‍ മുന്നണി വിട്ടു വന്നാല്‍ അക്കാര്യം പരിഗണിക്കേണ്ടത് എല്‍ഡിഎഫാണ്. ജോണി നെല്ലൂരുമായുള്ള സഹകരണം ജില്ലാ നേതൃത്വത്തിന്റെ പരിധിയില്‍ വരുന്ന
കാര്യമല്ലെന്നും പി രാജീവ്
പറഞ്ഞു.
കാര്യമല്ലെന്നും പി രാജീവ്
പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT