wayanad local

ജോണിനെ തോല്‍പിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

കല്‍പ്പറ്റ: പി വി ജോണിനെ തോല്‍പിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ. ജോസ് കുമ്പക്കല്‍, പി വി ജോണിന് റിബലായി മല്‍സരിച്ച സാബു മണിത്തൊട്ടിയിലുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പാണ് ഇക്കാര്യം സംസാരിച്ചതെന്നും അതു കോണ്‍ഗ്രസ്സിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നുവെന്നും അഡ്വ. ജോസ് കുമ്പക്കല്‍ പ്രതികരിച്ചു. ഫോണ്‍ സംഭാഷണം ലഭിച്ചതു ഡിസിസി പ്രസിഡന്റിനെ അനകൂലിക്കുന്ന ഐ ഗ്രൂപ്പിന് ആശ്വാസമായി.
ഡിസിസി പ്രസിഡന്റിനെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പി വി ജോണിനെതിരായി ആരാണു പ്രവര്‍ത്തിച്ചതെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
പി വി ജോണിനെയും മറ്റ് ചിലരെയും തോല്‍പിക്കണമെന്നും മല്‍സരത്തില്‍ നിന്നു പിന്‍മാറരുതെന്നും അഡ്വ. ജോസ് കുമ്പക്കല്‍ സാബുവിനോട് പറയുന്നതാണ് സംഭാഷണത്തിലുള്ളത്. പി വി ജോണിന്റെ ആത്മഹത്യയെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സാബു മണിത്തൊട്ടിയില്‍ നിന്നാണ് ഫോണ്‍ സംഭാഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കു ലഭിച്ചതെന്നാണ് സൂചന.
Next Story

RELATED STORIES

Share it