Sports

ജോകോവിച്ചും നദാലും ഇവാനോവിച്ചും മൂന്നാംറൗണ്ടില്‍

ജോകോവിച്ചും നദാലും  ഇവാനോവിച്ചും മൂന്നാംറൗണ്ടില്‍
X
Novak-Djokovic-eased-into-t

പാരിസ്: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച്, മുന്‍ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ മൂന്നാംറൗണ്ടിലേക്കു കുതിച്ചു. വനിതകളില്‍ 14ാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിച്ച്, 12ാം സീഡ് കാര്‍ല സുവാറസ് നവാറോ എന്നിവരും മൂന്നാംറൗണ്ടിലെത്തി.
10ാം ഫ്രഞ്ച് ഓപണ്‍ ലക്ഷ്യമിട്ടെത്തിയ മുന്‍ ലോക ഒന്നാംനമ്പര്‍ നദാല്‍ അനായാസ ജയമാണ് രണ്ടാംറൗണ്ടില്‍ നേടിയത്. അര്‍ജന്റീനയുടെ ഫക്യുന്‍ഡോ ബാഗ്‌നിസിനെ നദാല്‍ 6-3, 6-0, 6-3നു തുരത്തുകയായിരുന്നു. ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാ ര്‍സിനെയാണ് ജോകോവിച്ച് 7-5, 6-3, 6-4നു തോല്‍പ്പിച്ചത്.
മറ്റു മല്‍സരങ്ങളില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ 6-2, 2-6, 4-6, 6-2, 6-3ന് ഫ്രാന്‍സിന്റെ മത്യാസ് ബോര്‍ഗിനെയും തോമസ് ബെര്‍ഡിച്ച് 6-1, 2-6, 6-2, 6-4ന് മലെക് ജാസിറിയെയും പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ജപ്പാന്റെ കുറുമി നാറയെയാണ് അന ഇവാനോവിച്ച് 7-5, 6-1നു നിഷ്പ്രഭയാക്കിയത്.
മറ്റു മല്‍സരങ്ങളില്‍ നവാറോ 6-1, 6-2ന് ക്വിങ് വാങിനെയും ഡാനിയേല സിബുല്‍ക്കോവ 6-4, 3-6, 6-0ന് അന കൊന്‍ജുവിനെയും മറികടന്നു.
അതേസമയം, വനിതാ ഡബിള്‍സില്‍ ലോക ഒന്നാംനമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീം രണ്ടാംറൗണ്ടില്‍ കടന്നു. ദാരിയ കസാത്കിന-അലെക്‌സാണ്ട്ര പനോവ സഖ്യത്തെയാണ് ഇന്തോ -സ്വിസ് ജോടി 7-6, 6-2നു തോല്‍പ്പിച്ചത്.
Next Story

RELATED STORIES

Share it