Sports

ജോകോവിച്ചിന്റെ വിജയക്കുതിപ്പിന് ഫെഡറര്‍ കടിഞ്ഞാണിട്ടു

ലണ്ടന്‍: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിന്റെ 23 മല്‍സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിന് സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറ ര്‍ കടിഞ്ഞാണിട്ടു.
എടിപി ലോക ടൂര്‍സ് ഫൈനല്‍സിലാണ്  ജോകോവിച്ചിനെ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ ക്കു കൊമ്പുകുത്തിച്ചത്. മൂന്നാം സീഡ് കൂടിയായ ഫെഡററുടെ ജയം 7-5, 6-2 എന്ന സ്‌കോറിനായിരുന്നു. മല്‍സരം ഒരു മണിക്കൂറും 17 മിനിറ്റും കൊണ്ട് അവസാനിച്ചു.
ഈ ജയത്തോടെ ഫെഡറര്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ഈ വര്‍ഷത്തെ നാലു ഗ്രാന്റ്സ്ലാമുകളില്‍ മൂന്നിലും ചാംപ്യനാവാന്‍ ജോകോവിച്ചിനായിട്ടുണ്ട്.
Next Story

RELATED STORIES

Share it