palakkad local

ജൈവ പച്ചക്കറി കൃഷി കോണ്‍ഗ്രസ്സിന്റെ എല്ലാ ബൂത്തുകളിലും നടപ്പാക്കും: വി എം സുധീരന്‍

ആലത്തൂര്‍: മദ്യവും, മയക്കുമരന്നും പോലെ മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന തലത്തിലേക്ക് വിഷ പച്ചക്കറികള്‍ വന്നതിനാല്‍ ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യപകമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീര ന്‍ പറഞ്ഞു. ഇതിനായി കോണ്‍ ഗ്രസ്സിന്റെ 22,000 ബൂത്തുതലത്തിലും ഒരു വീട്ടിലെങ്കിലും ജൈവ പച്ചക്കറി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചേരാമംഗലത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേരാമംഗലത്ത് വനിതകള്‍ ഉള്‍പ്പെടെയുള്ള ആയിരത്തോളം പേരെ സാക്ഷി നിര്‍ത്തിയാണ് പച്ചക്കറി കൃഷിയ്ക്ക് കെപി സിസി പ്രസിഡന്റ് പയര്‍ ചെടി നട്ട് ഉദ്ഘാടനം ചെയതത്.
കഴിഞ്ഞ ജനപക്ഷയാത്രയിലും വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നുവെന്നും സര്‍ക്കാറും, സഹോദര രാഷ്ട്രീയ പ്രസ്ഥാനവും, സന്നദ്ധ സംഘടനകളും ഇപ്പോള്‍ അത് ഏറ്റെടുത്തുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ചേരാമംഗലം ക്ഷീരസംഘത്തിനു സമീപത്ത് ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിക്കുന്നത്. കണികാണാനുള്ള വെള്ളരി, പയര്‍, ചീര, വാഴ എന്നിവയാണ് കൃഷിയിറക്കിയത്. അയിലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തി ല്‍ എല്ലാ വാര്‍ഡിലും 25 വീട്ടമ്മമാരെ ഉള്‍പ്പെടുത്തി ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന വ്യാപകമായി വീട്ടുവളപ്പില്‍ ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി കെപിസിസിയുടെ നേതൃത്വത്തിലുള്ള ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെ ന്ന് ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ പത്മഗീരിശന്‍ മണ്ണില്‍ പറഞ്ഞു.
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളേയും യുവാക്കളേയും ഉള്‍പ്പെടുത്തി കൂടുതല്‍ ഭാഗങ്ങളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യാനും, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം സാധ്യമാക്കാന്‍ ഗാന്ധി ഹരിത സേന രൂപീകരിക്കാനും തീരുമാനിച്ചു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ പത്മഗിരീശന്‍ മണ്ണില്‍, കെപിസിസി സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, വി എസ് വിജയരാഘവന്‍, വി കെ ശ്രീകണ്ഠന്‍, ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന കോ-ഓഡിനേറ്റര്‍ അനില്‍ അക്കരെ, സംസ്ഥാന സെക്രട്ടറി സനല്‍ കുളത്തിങ്കല്‍, എ അജിത, ജയകൃഷ്ണന്‍ കോന്തത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it