palakkad local

ജൈവ കൃഷി പേരിലൊതുങ്ങി; വിപണി കീഴടക്കി വ്യാജ ഉല്‍പന്നങ്ങള്‍

പലക്കാട്: സംസ്ഥാനത്ത് വിഷരഹിത ഭക്ഷ്യ വസ്തുക്കളെന്ന പേരില്‍ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പേരില്‍ വില്‍പന വ്യാപകമാവുമ്പോഴും പരിശോധനകള്‍ പ്രഹസനമാവുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെടുന്ന മിക്ക ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളും ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തതെന്നാണ് പറയപ്പെടുന്നത്. നാഷപല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊസക്ഷനാണ് (എന്‍പിഒപി) രാജ്യത്ത് വില്‍ക്കപ്പെടുന്നതും ഉല്‍പാദിപ്പിക്കുന്നതുമായ ജൈവ ഉല്‍പന്നങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ഏജന്‍സികളെ നിയന്ത്രിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ കണക്ക് പ്രകാരം 2017 ലെ ജൈവ ഭക്ഷ്യ ഉല്‍പാദനത്തിലൂടെ 6000 കോടിയുടെ വരുമാനമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. രാജ്യത്താകമാനം ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന 11 ഏജന്‍സികളാണുള്ളത്. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ദേശീയ ജൈവ കൃഷി പദ്ധതി പ്രകാരമാണ് കേന്ദ്രീകൃത സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനു പകരം 11 കമ്പനികളെ സര്‍ക്കാര്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ഏല്‍പിച്ചിരിക്കുന്നത്.
കേരളത്തിലെ 80 ശതമാനം കൃഷി സ്ഥലങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് ഇന്‍ഡോസെര്‍ട്ട് ആണ്. ഇത്തരത്തില്‍ വ്യാജ ജൈവ ഉല്‍പന്നങ്ങള്‍ പരിശോധിക്കാനോ തട്ടിപ്പ് തടയാനോ കൃഷി വകുപ്പിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ സാധിക്കുന്നില്ല. സംസ്ഥാനത്തെ നെല്ലുല്‍പാദനത്തില്‍ ജൈവ അരിയുടെ വിഹിതവും 10 ശതമാനത്തില്‍ താഴെ മാത്രമാണ്. എന്‍പിഒപിയുടെ അംഗീകാരമുള്ള 45000 ത്തോളം ടണ്‍ ജൈവ അരിയാണ് സംസ്ഥാനത്തുടനീളം വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. ഇതിലെത്രത്തോളം വ്യാജനുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളു.
സംസ്ഥാനത്ത് പരമ്പരാഗത ജൈവ കര്‍ഷകര്‍ വിത്തിറക്കിയ നവര, നാടന്‍, നെല്‍വിത്തിനങ്ങളും തവളക്കണ്ണന്‍, കെച്ചിവിത്ത്, ഗന്ധകശാല, ഞവര തുടങ്ങിയ ഇനങ്ങളില്‍ വിളഞ്ഞ രാസവളങ്ങളിടാത്ത അരിയാണ് വിപണിയില്‍ ജൈവ അരിയെന്ന പേരില്‍ ലഭിക്കുന്നത്. പാലക്കാടന്‍ ജൈവ മട്ട എന്ന പേരില്‍ മൂന്ന് ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നുണ്ടെങ്കിലും ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനില്ലെന്ന ാണറിയുന്നത്.
Next Story

RELATED STORIES

Share it