kozhikode local

ജൈവവൈവിധ്യ ഉദ്യാനം ശ്രദ്ധേയമാവുന്നു

ജൈവവൈവിധ്യ ഉദ്യാനം ശ്രദ്ധേയമാവുന്നുകുന്ദമംഗലം: പ്രകൃതിയേയും മണ്ണിനേയും സ്‌നേഹിക്കുന്നതിനും അതിന്റെ നിലനില്‍പ്പും ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിനുമായി കുന്ദമംഗലം എയുപി സ്‌കൂളില്‍ നിര്‍മിച്ച ജൈവവൈവിധ്യ ഉദ്യാനം ശ്രദ്ധയാകര്‍ഷിക്കുന്നു. കെഎസ്ടിഎയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘നിറവ് ‘ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാമ്പസ് ഒരു പാഠപുസ്തകം എന്ന ആശയമാണ്” ജൈവ വൈവിധ്യ ഉദ്യാന “ ത്തിലൂടെ ലക്ഷ്യമിടുന്നത്്്്്്്്. ശലഭോദ്യാനം,ഔഷധതോട്ടം,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,പാറക്കുളം എന്നിവയാണ് ഈ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്.മണ്ണുത്തിയില്‍ നിന്നാണ് ചെടികളെത്തിച്ചത്. 3 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.  ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിന്റെ ചുമരില്‍ പ്രശസ്ത കവി ചങ്ങമ്പുഴയുടെ പ്രസിദ്ധകൃതി “വാഴക്കുല “ യുടെ ദൃശ്യാവിഷ്‌ക്കാരം കാണുമ്പോള്‍ ഒരിക്കല്‍ കൂടി പഴയ കാല ജന്‍മിത്തവ്യവസ്ഥിതിയുടെ ഓര്‍മകളിലേക്ക് മനസുപായും. കുന്ദമംഗലം സ്വദേശിയായ നിധീഷ് ബൈജുവാണ് സിമന്റില്‍ റിലീഫ് ആര്‍ട്ട് നിര്‍വഹിച്ചത്. മാടത്തിന്‍ മുറ്റത്ത് വാഴ നടുന്നത് മുതല്‍, വിളവെടുക്കാനായപ്പോള്‍ ജന്‍മിയുടെ കാര്യസ്ഥന്‍ വന്ന് കുലയുംകൊണ്ട് പോകുന്ന രംഗം വരെ “ഫ്‌ളോ ചാര്‍ട്ടായിട്ടാ”ണ് ദൃശ്യാവിഷ്‌ക്കരിച്ചത്. അധ്യാപകരുടേയും, പിടിഎയുടേയും പൂര്‍ണമായ സഹകരണമാണ് ഈ പദ്ധതി പുര്‍ത്തീകരിക്കാന്‍ നിര്‍ണായകമായത്. ഉദ്യാനത്തിന്റെ പരിപാലനം പൂര്‍ണമായും നിര്‍വഹിക്കുന്നത് അധ്യാപകരും കുട്ടികളുമടങ്ങുന്ന ഒരു ടീമാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെല്ലാം തന്നെ മറ്റു യുപി സ്‌കൂളുകളെക്കാള്‍ ഏറെ മുന്നിലാണ് കുന്ദമംഗലം എയുപി സ്‌കൂള്‍. ജൈവവൈവിധ്യ ഉദ്യാനം കൂടി പൂര്‍ത്തീകരിച്ചതോടെ മറ്റു സ്‌കൂളുകള്‍ക്ക് ഒരു മാതൃകാ വിദ്യാലയമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it