Flash News

ജൈവകൃഷി ഫാമില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി

തിരുവനന്തപുരം : ജൈവകൃഷി നടത്തിവരുന്ന ഫാമില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയം ഗോത്രവര്‍ഗവിഭാഗക്കാരുള്‍പ്പടെയുള്ളവരോട് അപമര്യാദയായി പെരുമാറിയതായും പരാതി.
കാന്താരി എന്ന സംഘടനയുടെ കീഴില്‍ കടയ്ക്കാവൂരിലുള്ള അമൃത് എന്ന ജൈവ കൃഷിയിടത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. എസ് ഐയും അഞ്ച് പോലീസുകാരുമടങ്ങിയ സംഘം സ്ഥലത്തെത്തി തന്നെയും ഭാര്യയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് തളിര്‍ എന്ന സംഘടനയ്്ക്കുവേണ്ടി ഫാം ഏറ്റെടുത്തു നടത്തുന്ന വയനാട് സ്വദേശി സന്തോഷ് ആരോപിക്കുന്നത്.
സംഘത്തോടൊപ്പം വനിതാപോലീസ് ഉണ്ടായിരുന്നില്ലെങ്കിലും തന്റെ ഭാര്യകുഞ്ഞിന് മുലയൂട്ടുകയായിരുന്ന മുറിയിലേക്കും പോലീസ് കടന്നുചെന്ന് വിരട്ടല്‍ നടത്തിയെന്ന് സന്തോഷ് ആരോപിക്കുന്നു. ഗോത്രതാളം എന്ന സംഘടനയുമായി ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്യാംപ് നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പോലീസ് ഇരുട്ടത്ത് ടോര്‍ച്ചും വടിയുമായെത്തിയത്.
സ്്ത്രീകളും കുട്ടികളും അടക്കമുള്ളവരുണ്ടായിട്ടും അസഭ്യവാക്കുകളും പോലീസ് ഉപയോഗിച്ചതായി സന്തോഷ് പറഞ്ഞു. തന്റെ ഭാര്യയെയും സുഹൃത്തുക്കളെയും സംബന്ധിച്ച് മോശമായി സംസാരിച്ചതായും  പോലീസ് മടങ്ങിപ്പോകുമ്പോള്‍ ഗെയിറ്റടയ്ക്കാന്‍ ചെന്ന തന്നെ എസ് ഐ കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയതായും സന്തോഷ് പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലകത്തുണ്ടായിരുന്ന എല്ലാവരുടയെും ബാഗുകളും മറ്റും പരിശോധിക്കുകയും ഉറങ്ങിക്കിടക്കുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഉള്‍പ്പെടുത്തി ഫോട്ടോ എടുക്കുകയും ചെയ്്തു.

തന്റെ സുഹൃത്തായ യുവതിയുടെ പേരിനെച്ചൊല്ലി കളിയാക്കുകയും അവരോട് എഴുത്തും വായനയും അറിയുമോ എന്നു ചോദിച്ചു പരിഹസിക്കുകയും ചെയ്തതായി സന്തോഷ് പറയുന്നു. തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും അപമാനിക്കുകയും മാനസികപീഡനമേല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിവേണമെന്ന് സന്തോഷ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it