thrissur local

ജൈവകീട നിയന്ത്രണ സംവിധാനം ട്രൈക്കോ കാര്‍ഡ് പദ്ധതി പാളുന്നു

ചാവക്കാട്: കൃഷി വകുപ്പ് സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജൈവകീട നിയന്ത്രണ സംവിധാനമായ ട്രൈക്കോ കാര്‍ഡ് പദ്ധതി പാളുന്നു.
പദ്ധതി നടപ്പാക്കുന്ന കൃഷിയിടങ്ങളില്‍ കീടങ്ങളെ ചെറുക്കുന്നതിനാവശ്യമായ ട്രൈക്കോ കാര്‍ഡ് സ്ഥാപിക്കാന്‍ വൈകിയതും ഏകീകൃത നടീല്‍ സമ്പ്രദായം നിലവിലില്ലാത്തതുമാണ് പദ്ധതിയുടെ പരാജയകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതേ കുറിച്ചു കര്‍ഷകരില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താന്‍ കഴിയാത്തതും പദ്ധതിയെ പരാജയത്തിലേക്ക് നയിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ജൈവ കടനിയന്ത്രണ വിഭാഗം വികസിപ്പിച്ചെടുത്ത ട്രൈകോ കാര്‍ഡ് തേനീച്ച വിഭാഗത്തില്‍പ്പെട്ട ജാപോണി 20, കിലോണിസ് എന്നിവയുടെ ട്രൈക്കോഗ്രാം, കോര്‍സിയ എന്ന ശാസ്ത്രീയ നാമത്തില്‍പ്പെടുന്ന പ്രാണികളുടെ മുട്ടകള്‍ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഒരു കാര്‍ഡിന് 30 രൂപയാണ് വില.
നെല്‍കൃഷിയെ നശിപ്പിക്കുന്ന തണ്ടുതുരപ്പന്‍പ്പുഴു, ഇലചുരുട്ടിപ്പുഴു എന്നവയുടെ മുട്ടകള്‍ നശിപ്പിക്കുകയും പ്രകൃതിയോടിണങ്ങുന്നതുമായ ട്രൈക്കോ കാര്‍ഡ് സംസ്ഥാനത്തെ വിവിധ നെല്‍കൃഷിയിടങ്ങളില്‍ ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഒരേക്കര്‍ കൃഷിയിടത്തില്‍ രണ്ടു കാര്‍ഡുകള്‍ ഇരുപതോളം കഷണങ്ങളാക്കി ഡിസ്‌പോസിബിള്‍ ഗഌസിനുള്ളില്‍ കെട്ടിത്തൂക്കി നെല്‍പ്പാടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുക.
ഒരു ദിവസം കൊണ്ടു വിരിയുന്ന പ്രാണികള്‍ കൃഷിക്കു ദോഷം ചെയ്യുന്ന കീടങ്ങളെ നശിപ്പിക്കും. കാര്‍ഡ് സ്ഥാപിച്ച നിരവധി കൃഷിയിടങ്ങളില്‍ സംവിധാനം വന്‍ വിജയമായിട്ടും പദ്ധതി വൈകിപ്പിക്കാന്‍ കീടനാശിനി വിതരണക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it