kannur local

ജേണലിസ്റ്റ് വോളി: എറണാകുളത്തിന് ഹാട്രിക് കിരീടം

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ എറണാകുളത്തിന് ഹാട്രിക് കിരീടം. കനത്ത പോരാട്ടം കണ്ട ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ കണ്ണൂരിനെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചാംപ്യന്‍പട്ടം അരക്കിട്ടുറപ്പിച്ചത്. സ്‌കോര്‍: (25-14), (25-23), (25-23).
മികച്ച അറ്റാക്കറായി ബിജു പരവത്ത് (കണ്ണൂര്‍), ഓള്‍ റൗണ്ടര്‍ ഷമീര്‍ ഊര്‍പള്ളി (കണ്ണൂര്‍), സെറ്റര്‍ ജോബി ജോസഫ് (എറണാകുളം), ലിബറോ ആദര്‍ശ്‌ലാല്‍ (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു. സമാപന ചടങ്ങില്‍ 122 ടെറിറ്റോറിയല്‍ ആര്‍മി കമാന്‍ഡന്റ് മേജര്‍ ഗുര്‍മിത് സിങ് ട്രോഫികളും, ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ എസ് പ്രസാദ് മെഡലുകളും വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പ്രസ്‌ക്ലബ്് പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഖജാഞ്ചി സിജി ഉലഹന്നാന്‍, സംഘാടക സമിതി കണ്‍വീനര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, മുന്‍ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സൗഹൃദ വോളിയില്‍ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം നയിച്ച ടീം മുന്‍ മന്ത്രി കെ പി മോഹനന്‍ ക്യാപ്റ്റനായ രാഷ്ട്രീയ ജനപ്രതിനിധികളുടെ ടീമിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: (25-19), (22-25), (25-16). സിനിമാ താരം അബു സലീം, ഷൂട്ടൗട്ടില്‍ ബംഗാളിന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച ഗോള്‍കീപ്പര്‍ വി മിഥുന്‍, പിതാവും ഓള്‍ ഇന്ത്യ പോലിസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിന്റെ ഗോള്‍ കീപ്പറുമായിരുന്ന വി മുരളി, ടൗണ്‍ സിഐ ടി കെ രത്‌നകുമാര്‍, കെഎപി നാലാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് സി അശോകന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് കെ രവീന്ദ്രന്‍, ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയംഗം പ്രഫസര്‍ പി കെ ജഗന്നാഥന്‍ എന്നിവര്‍ ജില്ലാ പോലിസ് മേധാവിയുടെ ടീമിനായി കളത്തിലിറങ്ങി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി കെ സനോജ്, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി വി ഇബ്രാഹീം, കെ മുഹമ്മദ്, ഫയര്‍ഫോഴ്‌സ് താരങ്ങളായ ജോണി, അമ്മദ് എന്നിവര്‍ രാഷ്ട്രീയ ടീമിനായി ജഴ്‌സിയണിഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ സി പി നസീര്‍ അഹമ്മദ്, സ്‌കൈ പാലസ് മാനേജിങ് പാര്‍ട്ണര്‍ നാരായണന്‍കുട്ടി താരങ്ങളെ പരിചയപ്പെട്ടു.
വോളിബോള്‍ മേഖലയില്‍ മികച്ച സംഭാവന നല്‍കിയ കമല്‍കുമാര്‍ മക്രേരിയെ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം ആദരിച്ചു.
Next Story

RELATED STORIES

Share it