ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റിനെതിരേ വിഎസ്

തിരുവനന്തപുരം: അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന നടപടിയായിരുന്നുവെന്ന് ഭരണ പരിഷ്്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു വിഎസ്. വടക്കുംചേരിയുടെ പ്രചാരണങ്ങ ള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിനു ഹാനികരമാണ് എന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കുന്നതാവും ഉചിതം. വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ, ശാസ്ത്രീയമാണെന്നോ എനിക്ക് അഭിപ്രായമിെല്ലന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it