Flash News

ജേക്കബ് തോമസ് അവധി നീട്ടി

ജേക്കബ് തോമസ് അവധി നീട്ടി
X


തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. അവധിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരുമാസത്തേക്ക് കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയത്.
വിജിലന്‍സിനെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍  ജേക്കബ് തോമസിനോട് ഒരു മാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it