Flash News

ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനം നടന്നതായി ചീഫ് സെക്രട്ടറി

ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനം നടന്നതായി ചീഫ് സെക്രട്ടറി
X


തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'എന്ന പുസ്തകത്തില്‍ ചട്ടലംഘനം നടന്നതായി ചീഫ് സെക്രട്ടറി. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് സമാനമായ പരാമര്‍ശമുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് നല്‍കിയില്ലെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. പുസ്തകം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് പ്രകാശനചടങ്ങ് നിര്‍ത്തിവക്കുകയായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നും ഇത് സര്‍വീസ് ചട്ടങ്ങളുടെയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും ലംഘനമാണെന്ന് മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നിര്‍ത്തിവച്ചത്.
Next Story

RELATED STORIES

Share it