Flash News

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനച്ചടങ്ങ് റദ്ദാക്കി

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനച്ചടങ്ങ് റദ്ദാക്കി
X



തിരുവനന്തപുരം: ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. മുഖ്യമന്ത്രി എത്തില്ലെന്ന് അറിഞ്ഞതോടെ പുസ്തകപ്രകാശനചടങ്ങ് ജേക്കബ് തോമസ് റദ്ദാക്കി. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങ് റദ്ദാക്കുകയാണെന്നും ഇനി പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭ്യമായിരിക്കും. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് 'സ്രാവുകള്‍ക്കൊപ്പം നീന്തുക' എന്ന പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്.

[related]
Next Story

RELATED STORIES

Share it