ജേക്കബ് തോമസിനെതിരേ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ നടപടി വേണ്ടെന്നു ചീഫ് സെക്രട്ടറി. ചട്ടലംഘനം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
ജേക്കബ് തോമസിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാവാം. അതിനാല്‍, ജേക്കബ് തോമസിനു സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ റിപോര്‍ട്ടിലാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു ശുപാര്‍ശ നല്‍കിയത്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടി വേണ്ടെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെയും നിലപാട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ജേക്കബ് തോമസ് നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ടെന്നതു ശ്രദ്ധേയമാണ്.
ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനെത്തുടര്‍ന്നും ബാര്‍ കോഴക്കേസിലെ വിധി വന്നതിനു പിന്നാലെയും ജേക്കബ് തോമസ് നടത്തിയ പരാമര്‍ശങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം തേടിയത്. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നില്‍ ഫഌറ്റുടമകളുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചുവെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ജേക്കബ് തോമസിന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നു കാണിച്ച് ചീഫ് സെക്രട്ടറി രണ്ടുതവണയാണ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്. തന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

Next Story

RELATED STORIES

Share it