ജേക്കബ് തോമസിനെതിരേ കടുത്ത നടപടിക്ക് നീക്കം

തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരേ കടുത്ത നടപടിക്ക് നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപ്പറയുന്നതു തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നതിനാല്‍ ജേക്കബ് തോമസിനെതിരേ അച്ചടക്ക നടപടി വേണ്ടിവരുമെന്നാണു വിശദീകരണം. ജേക്കബ് തോമസ് നിരന്തരം നടത്തിക്കൊണ്ടിരുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാടു സംബന്ധിച്ച് കേന്ദ്രപേഴ്‌സനല്‍ മന്ത്രാലയത്തിനു വിവരം കൈമാറിയിട്ടുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി സംസ്ഥാനം നടപടിയെടുക്കണമെങ്കില്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന്റെ അനുമതി കൂടി വേണ്ടതിനാലാണിത്. ഓഖി ദുരന്ത നിവരാണത്തില്‍ സര്‍ക്കാരിന് അപാകത സംഭവിച്ചതായി ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു. ഇതിനെതിരേ ചീഫ് സെക്രട്ടറി ജേക്കബ്് തോമസിനോട് വിശദീകരണം ചോദിച്ചെങ്കിലും തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനുള്ള ചാര്‍ജ് മെമ്മോയില്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്നാണു ജേക്കബ് തോമസിന്റെ പക്ഷം. ജേക്കബ് തോമസിന്റെ സര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കും വിമര്‍ശനത്തിനു പ്രേരണയാവുമെന്നാണു പഴ്‌സനല്‍ മന്ത്രാലയത്തിനുള്ള സര്‍ക്കാര്‍ കത്തില്‍ പറയുന്നത്. ജേക്കബ് തോമസിന്റെ മറുപടി വിശദമായി പരിശോധിച്ച ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണു സര്‍ക്കാര്‍ നീക്കം. ആറു മാസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ കൃത്യമായ കാരണമില്ലാതെ പുറത്തുനിര്‍ത്താനും കഴിയില്ലെന്നതും അന്വേഷണ കമ്മീഷന്‍ നിയമനത്തിനു പിന്നിലുണ്ട്.“സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരേ നീങ്ങിയാല്‍ അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ  സമീപിച്ചേക്കും.
Next Story

RELATED STORIES

Share it