ജെ സി ഡാനിേയല്‍ പുരസ്‌കാരം ഐ വി ശശിക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2014ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകന്‍ ഐ വി ശശി അര്‍ഹനായി. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കലാസംവിധായകനായി സിനിമാമേഖലയിലേക്കു കടന്നുവന്ന ഐ വി ശശി 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982ല്‍ ആരൂഢം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് ദേശീയ പുരസ്‌കാരം നേടി.

സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ വി ശശി 1989ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നടന്‍ പത്മശ്രീ മധു, പി വി ഗംഗാധരന്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ്‌നാഥ് എന്നിവരും ജൂറിയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it