ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിയ്ക്ക്

തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഐ.വി ശശിയ്ക്ക്.നാല്‍പത് കൊല്ലം ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകളാണ് പുരസ്‌കാരത്തിനര്‍ഹമായത്.എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
1982ല്‍  അദേഹത്തിന്റെ ആരൂഢം എന്ന സിനിമ നര്‍ഗീസ് ദത്ത് പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.

1921,ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1989ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച മൃഗയ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡും ഐവി ശശി കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it