ജെ എന്‍ യു; വിദ്യാര്‍ഥി അനുകൂല നിലപാടെടുക്കണം: വിസിയോട് അധ്യാപകര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന അഞ്ചു വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അനുകൂലമായ നിലപാടെടുക്കാന്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥിക ളും അധ്യാപകരും വൈസ് ചാ ന്‍സലറോടഭ്യര്‍ഥിച്ചു. 10 ദിവസം പുറത്തു കഴിഞ്ഞതിനു ശേഷം വിദ്യാര്‍ഥികള്‍ കാംപസില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജനക്കൂട്ടം ആക്രമിക്കുമെന്ന് പേടിച്ചാണ് അവര്‍ ഒളിവില്‍ പോയത്. കാംപസ് സാധാരണ നിലയിലാവുമെന്നാണ് അവരുടെ വിശ്വാസം. ജാദവ്പൂര്‍, അലിഗഡ് സര്‍വകലാശാലയിലേതു പോലെ പോലിസിനെ കാംപസില്‍ പ്രവേശിപ്പിക്കുകയില്ല എന്ന നിലപാട് വിസി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ജെഎന്‍യു വിദ്യാര്‍ഥി യൂനിയ ന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഷോറ പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍വകലാശാലയിലെ അ ന്തസ്സ് തകര്‍ക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കാ ന്‍ വിസി പോലിസിനോടാവശ്യപ്പെടണമെന്നും ഇതുസംബന്ധിച്ച് വിസിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ഷോറ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാല ഭരണാധികാരികള്‍ ഇതുവരെ തങ്ങളുമായി സംസാരിക്കാന്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളെ പോലിസിലേല്‍പ്പിക്കുന്നതിനു കൂട്ടുനില്‍ക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അവര്‍ പറഞ്ഞു. അതിനിടെ, ജെഎന്‍യു അധ്യാപകസംഘടനയുടെ യോഗം സര്‍വകലാശാലയുടെ അന്വേഷണസമിതി പുനസ്സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. വിദ്യാര്‍ഥികള്‍ക്ക് സമിതിക്കു മുമ്പാകെ ഹാജരാകാന്‍ പ്രേരണ നല്‍കുന്ന ഒരു അന്തരീക്ഷമുണ്ടാക്കണമെന്നും അധ്യാപകര്‍ സര്‍വകലാശാലാധികൃതരോടാവശ്യപ്പെട്ടു മുദ്രാവാക്യം വിളിച്ചതുപോലുള്ള നിസ്സാരപ്രശ്‌നത്തി ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് നിയമജ്ഞര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെടണമെന്നും അധ്യാപകര്‍ പറഞ്ഞു. എന്നാല്‍, കാംപസില്‍ അനിഷ്ടസംഭവങ്ങ ള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികളെ കൈമാറണമെന്നാണ് പോലിസ് വിസിയോട് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it