palakkad local

ജെ ആന്റ്പി ക്രഷറിനെതിരേ സമരം ശക്തമാക്കും; സമരസമിതി രൂപീകരിച്ചു

പട്ടാമ്പി: വല്ലപ്പുഴ ചൂരക്കോട് 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ക്രഷറിനെതിരെ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ ജനകീയ സമര സമിതി രൂപീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സ്വാധീനിച്ച് ഒരു പതിറ്റാണ്ടിലധികമായ ജനങ്ങള്‍ക്കും പ്രകൃതിക്കും ഭീഷണിയായി തുടരുന്ന ക്രഷറിനെതിരെ നാട്ടുകാര്‍ ഒരുമിച്ചു കൂടിയാമ് സമരസമിതി രൂപീകരിച്ചത്.
ഒരു മാസം മുമ്പ് ക്വാറിക്ക് സമീപത്തെ വീടിന്റെ മുകളിലേക്ക് പാറക്കല്ല് വന്ന് പതിച്ചിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. കഴിഞ്ഞ മാസം ആറാം തിയ്യതി ക്രഷറിനെതിരെ സമരം ചെയ്തിരുന്ന  ടി പി മുഹമ്മദ് കാസിം എന്ന യുവാവ് വാഹനമിടിച്ച് മരണപ്പെട്ടിരുന്നു.
അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ക്രഷര്‍ മേനേജ്‌മെന്റിന്റെ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും കാണിച്ച് കാസിമിന്റെ ഭാര്യാ സഹോദരന്‍ പട്ടാമ്പി സിഐ ക്കും പാലക്കാട് ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും നാടിനും ക്രഷര്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ തന്നെ സമരത്തിനിറങ്ങിയത്.
ചൂരക്കോട് പാലം ടൗണില്‍ നൂറുകണക്കിന് നാട്ടുകാര്‍  ചേര്‍ന്ന യോഗത്തിലാണ് സമരസമിതി രൂപീകരിച്ചത്. ചെയര്‍മാന്‍ സലീം കെ വി, വൈസ് ചെയര്‍മാന്‍ സ്വലാഹുദ്ധീന്‍, ജനറല്‍ കണ്‍വീനര്‍ അഭിലാഷ്, കണ്‍വീനര്‍ ഷഫീഖ്, ഖജാഞ്ചി സൈതലവി എം വല്ലപ്പുഴ. കമ്മിറ്റി അംഗങ്ങള്‍: രാജന്‍, നൗഷാദ്, വിശാഖ് , ജാഫര്‍, ഫൈസല്‍, അബിദ്, സലാഹുദ്ധീന്‍, അബൂബക്കര്‍, നിസാര്‍ എന്‍, ലത്വീഫ് എ ടി, അഭിലാഷ്, വിനയകുമാര്‍, സ്വരൂപ്, ഗഫൂര്‍, അനില്‍ കുമാര്‍. 30ന് രാവിലെ 10ന് വല്ലപ്പുഴ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചു നടത്താനും സമരസമിതി തീരുമാനിച്ചു. സമര സമിതിക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it