ജെസണിന് തലനാരിഴക്ക് ദേശീയ റെക്കോഡ് നഷ്ടം

കോഴിക്കോട്: ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം പോള്‍ വാള്‍ട്ടില്‍ പാലക്കാടിന്റെ കെജി ജെസണിന് തലനാരിഴക്ക് ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനുള്ള അവസരം നഷ്ടമായി. 4.41 ആണ് നിലവിലുള്ള ദേശിയ റെക്കോര്‍ഡ്.
4.40 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് ജെസണ്‍ സ്വര്‍ണം നേടിയത്. ആദ്യം 4.20 ഉം പിന്നീട് 4.40 ഉം ചാടിയെങ്കിലും പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാനായി 4.50 മറികടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജെസണ്‍ മത്സ്യത്തൊഴിലാളിയായ ജോര്‍ജ്ജിന്റേയും മേരി റീനയുടെയും മകനാണ്. ചേര്‍ത്തല സ്വദേശിയായ ജെസണ്‍ പത്താം ക്ലാസ് വരെ തിരുവനന്തപുരം ജിവിരാജ സ്‌കുളിലാണ് പഠിച്ചത്.
Next Story

RELATED STORIES

Share it