ജെല്ലിക്കെട്ട് പുനസ്ഥാപിക്കും: കരുണാനിധി

ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ടുല്‍സവം അടുത്തവര്‍ഷം മുതല്‍ തന്നെ പുനരാരംഭിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി.
സുപ്രിംകോടതി നിരോധനമേര്‍പ്പെടുത്തിയ ജെല്ലിക്കെട്ട് മല്‍സരത്തില്‍ ഡിഎംകെ വഞ്ചനാപരമായ നിലപാടാണെടുക്കുന്നതെന്ന അണ്ണാ ഡിഎംകെ നേതാവ് ജയലളിതയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കരുണാനിധി.
2009ല്‍ ജെല്ലിക്കെട്ട് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നത് ഡിഎംകെ സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാഹിതങ്ങള്‍ പതിവായതോടെയാണ് തമിഴ്‌നാടിന്റെ പാരമ്പര്യ ഉല്‍സവമായ ജല്ലിക്കെട്ട് നിരോധിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it