ജെല്ലിക്കെട്ട്: നിയമഭേദഗതി പരിശോധിക്കും

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് തീരുമാനം എടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ചാണ് ജെല്ലിക്കെട്ടു വിഷയം സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി ഹരജികളാണു സുപ്രിംകോടതിയുടെ മുമ്പാകെയുള്ളത്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടും കര്‍ണാടകയിലെ കമ്പാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് പിഇടിഎ എന്ന മൃഗക്ഷേമ സംഘടന സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തി നിരോധനം മറികടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it