ജെറ്റ് എയര്‍വേസിന് വ്യാജ ബോംബ് ഭീഷണി; യാത്ര വൈകി

അഹ്മദാബാദ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്റെ മുംബൈ-അഹ്മദാബാദ്-മുംബൈ വിമാനം വൈകി. 125 യാത്രക്കാരും ആറു ജോലിക്കാരുമടങ്ങിയ വിമാനം മുംബൈയില്‍ നിന്ന് അഹ്മദാബാദ് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം മറ്റൊരിടത്തേക്കു മാറ്റി. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ പിടികൂടി.
ഇയാളുടെ സീറ്റിന്റെ അടിയില്‍ നിന്ന് ബോംബ് എന്നെഴുതിയ ചീട്ട് കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിന്റെ അടുത്ത മുംബൈ യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ശുചീകരണം നടത്തുകയായിരുന്ന തൊഴിലാളികളിലൊരാളാണ് ബോംബ് എന്നെഴുതിയ ചീട്ട് കണ്ടെത്തിയത്. അദ്ദേഹം അധികൃതരെ വിവരമറിയിച്ചു. ഉടന്‍ പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്തിയില്ല.
Next Story

RELATED STORIES

Share it