Pravasi

ജെറ്റ് എയര്‍വെയ്‌സ് ഷാര്‍ജ-മംഗളൂരു സര്‍വ്വീസ് ആഗസ്ത് മുതല്‍; ഷാര്‍ജ-കോഴിക്കോട് സര്‍വ്വീസിനും അനുമതി

ജെറ്റ് എയര്‍വെയ്‌സ് ഷാര്‍ജ-മംഗളൂരു സര്‍വ്വീസ് ആഗസ്ത് മുതല്‍; ഷാര്‍ജ-കോഴിക്കോട് സര്‍വ്വീസിനും അനുമതി
X
jet-airwaysദുബയ്:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ആഗസ്ത് 7 മുതല്‍ ഷാര്‍ജ- മംഗളൂരു സര്‍വ്വീസ് ആരംഭിക്കുന്നു. ഷാര്‍ജ-കോഴിക്കോട് സെക്ടറിലും പറക്കാന്‍ കേന്ദ്ര വ്യാമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ ശീതകാല സര്‍വ്വീസിലായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസിന്്് തുടക്കമാകുകയെന്ന്്് ജെറ്റ് എയര്‍വെയ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ്്് മേഖലയിലെ രാത്രിയിലെ വ്യാമയാന തിരക്ക്് കാരണം പകല്‍ സമയത്തായിരിക്കും സര്‍വ്വീസിന് അനുമതി ലഭിക്കുക. ഷാര്‍ജയില്‍ നിന്നും ഉച്ചക്ക് 12.45 ന് പുറപ്പെടുന്ന 9 ഡബഌയു 503 വിമാനം വൈകിട്ട് 5.55 ന് മംഗളുരിലെത്തും അവിടെ നിന്നും രാവിലെ 930 ന് പുറപ്പെട്ട് 11.45 ന് ഷാര്‍ജയിലെത്തും. വണ്‍വേ ടിക്കറ്റിന് 509 ദിര്‍ഹം മുതലാണ് ടിക്കറ്റ് വണ്‍വേ നിരക്ക് ആരംഭിക്കുന്നത് പ്രീമിയര്‍ ക്ലാസ്സിന്റെ ടിക്കറ്റിന് 1839 ദിര്‍ഹം ആണ്.
Next Story

RELATED STORIES

Share it