World

ജെബി ആഞ്ഞടിക്കുന്നു; ജപ്പാനില്‍ 10 ദശലക്ഷം പേരെ മാറ്റി

ടോക്കിയോ: 10 ദശലക്ഷം ആളുകളെ മാറ്റിത്താമസിപ്പിക്കാന്‍ ഇടയായ ജെബി കൊടുങ്കാറ്റ് ജപ്പാനില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് കാലാവസ്ഥാ കേന്ദ്രം. 175 കി.മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റും തുടര്‍ന്നുണ്ടായ മഴയും കാരണം വന്‍ നാശമാണ് ജപ്പാന്റെ പശ്ചിമമേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. കൊടുങ്കാറ്റ് മുന്നറിയിപ്പില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അതേസമയം, പസഫിക് കടലിലേക്ക് വ്യാപിക്കുന്ന കാറ്റിന്റെ ശക്തി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാറ്റിനെയും മഴയെയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ജപ്പാനിലെ പ്രധാന ദ്വീപുകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഭീമന്‍ തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിച്ചതാണ് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ദ്വീപുകളില്‍ നാശനഷ്ടമുണ്ടാക്കാനിടയാക്കിയത്. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളും നിരവധി ട്രെയിന്‍, ബോട്ട് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it