kozhikode local

ജെന്‍ഡര്‍ പാര്‍ക്ക്: ഉടന്‍ നടപടി വേണമെന്ന ആവശ്യവുമായി 'നിസ'

കോഴിക്കോട്: കോടികള്‍ ചെലവിട്ട് നിര്‍മിച്ച ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്ത്രീസംഘടന നിസ ഭരണപരിഷ്‌കാര കമ്മീഷന് നിവേദനം നല്‍കി. നിസ പ്രവര്‍ത്തകരായ വി പി സുഹ്‌റ, കെ കെ നസീമ , മുംതാസ് കുറ്റിക്കാട്ടൂര്‍, വി ഐ ബേനസീര്‍  എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയത്. സ്ത്രീശാക്തീകരണത്തിന്റെ കേന്ദ്രമെ—ന്നനിലയില്‍ ആരംഭിച്ച ജെന്‍ഡര്‍പാര്‍ക്ക് ആറു വര്‍ഷമായിട്ടും  യാഥാര്‍ഥ്യമായിട്ടില്ല.2011ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് സ്ത്രീകളുടെ ഉന്നമനത്തിനായി ജെന്‍ഡര്‍ പാര്‍ക്ക്്്്് പദ്ധതി പ്രഖ്യാപിച്ചത്. 2012——-13 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആറുകോടി രൂപ സാമൂഹിക നീതി വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന് നീക്കിവച്ചു. 2012ലാണ് പാര്‍ക്കിന് തറക്കല്ലിട്ടത്. 2012 മാര്‍ച്ച് 8 മുതല്‍ 10 വരെ ധാരാളം പണം മുടക്കി പദ്ധതിയുടെ വിജയത്തിനായി  ജെന്‍ഡര്‍ ഫെസ്റ്റ് നടത്തി. 2016 ഫെബ്രുവരി 27ന് അന്നത്തെ രാഷ്ട്രപതി പ്രണബ്  മുഖര്‍ജിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഇത്ര കാലമായിട്ടും പാര്‍ക്ക്്്്്്്് അടഞ്ഞു തന്നെ കിടക്കുന്നു. ഇതിന് അടിയന്തിര പരിഹാരം തേടിയാണ് നിസ ഭാരവാഹികളുടെ നിവേദനം.
Next Story

RELATED STORIES

Share it