ജെഡെ വധം : 11 ന് ഹരജി വീണ്ടും പരിഗണിക്കും; ശബ്ദരേഖ നല്‍കാന്‍ ഛോട്ടാ രാജന് നിര്‍ദേശം നല്‍കണം: സിബിഐ

മുംബൈ: പത്രപ്രവര്‍ത്തകന്‍ ജെഡെയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ ഛോട്ടാ രാജന്റെ ശബ്ദരേഖ നല്‍കുന്നതിന് അയാള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സിബിഐ, പ്രത്യേക മോക്ക കോടതിയില്‍ ഹരജി നല്‍കി. ശബ്ദ പരിശോധനയ്ക്ക് ആദ്യം ഛോട്ടാ രാജന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് അതിനു തയ്യാറായില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ ഭരത് ബദാമി കോടതിയെ അറിയിച്ചു.
സിബിഐയുടെ ഹരജിയി ല്‍ നിലപാടറിയിക്കാന്‍ രാജന്റെ അഭിഭാഷകന്‍ അംശുമാന്‍ സി ന്‍ഹയ്ക്ക് പ്രത്യേക ജഡ്ജി എസ് എസ് അദ്കര്‍ നിര്‍ദേശം ന ല്‍കി. ഈ മാസം 11ന് ഹരജി വീണ്ടും പരിഗണിക്കും. രാജനും ഡെയും തമ്മിലുള്ള സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ സിഡി മുംബൈ പോലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സിഡിയിലെ ശബ്ദം രാജന്റെ ശബ്ദവുമായി താരതമ്യം ചെയ്യുന്നതിനാണ് സിബിഐ ഹരജി നല്‍കിയത്. കൊലപാതകം അന്വേഷിക്കാന്‍ കൂടുതല്‍ സമയം സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ദീര്‍ഘകാലം രാജന്‍ ഇന്ത്യക്കു പുറത്തായിരുന്നതിനാല്‍ ഇ ന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബദാമി കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it